ടെക്‌നോപാര്‍ക്കിനെ ഏറ്റവും വലിയ കമ്പനിയാക്കിമാറ്റാനുള്ള മുന്നാംഘട്ട ഉദ്ഘാടനം മുഖ്യന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായി ടെക്‌നോപാര്‍ക്കിനെ ഉയര്‍ത്തുന്ന മൂന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായത്തില്‍ കേരളം കുതിച്ചുചാട്ടം നടത്തും.

ടെക്‌നോപാര്‍ക്കില്‍ ഇപ്പോള്‍ 333 ഏക്കര്‍ സ്ഥലവും 72 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമുണ്ട്. 45,000 പേര്‍ ജോലി ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ മറ്റൊരു 45,000 പേര്‍ക്കു കൂടി ജോലിസ്ഥലമാകുമെന്നും ഇന്‍ഫോസിസ് ഒരു വര്‍ഷത്തിനകം 4000 പേരുടെയും യുഎസ്ടി 8000 പേരുടെയും ടിസിഎസ് 10,000 പേരുടെയും മറ്റു കമ്പനികള്‍ 4000 പേരുടെയും തൊഴിലവസരം സൃഷ്ടിക്കുമെന്നും മുഖ്യന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ വിശ്രമിക്കുന്ന മുഖ്യമന്ത്രി സ്‌കൈപ് സംവിധാനം വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

450 ഏക്കറുള്ള ടെക്‌നോസിറ്റിയില്‍ ടിസിഎസ് 3500 കോടി ചെലവിട്ട് ആഗോള പരിശീലന കേന്ദ്രം തുടങ്ങുകയാണ്. ഇതിനു പുറമെയാണ് കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെയും സ്മാര്‍ട് സിറ്റിയിലെയും വികസനവും പുതിയ വ്യവസായങ്ങളും. അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കുകളും ഒരുങ്ങി നില്‍ക്കുന്നതിനാലാണ് രണ്ടു വര്‍ഷത്തിനകം കേരളത്തിന് ഐടിയില്‍ വന്‍ വളര്‍ച്ചയ്ക്കു കളമൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

 

techno park it company smart city info park

- See more at: http://anweshanam.com/index.php/kerala/news/22198#sthash.0eekNQAC.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are