കേരള തീരത്തു എണ്ണക്കിണര്‍ കുഴിക്കാന്‍ തുടങ്ങി

കേരള തീരത്തു നിന്ന് എണ്ണകണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) അറബിക്കടലിൽ 140 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കിണർ കുഴിക്കാൻ തുടങ്ങി. കേരള-കൊങ്കൺ തീരത്ത് പുതിയ എണ്ണക്കിണർ കുഴിക്കുന്ന ജോലി മൂന്ന് ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചു .രണ്ടു മാസം വരെ നീളുന്ന പര്യവേഷണത്തിന് മൊത്തം 240 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ കമ്പനിയായ വാന്റേജ് ഓയിൽ സർവീസസിന്റെ പ്ളാറ്റിനം എക്സ്‌പ്ളോറർ എന്ന കപ്പലാണ് ആഴക്കടലിൽ ഇതിനായി ഉപയോഗിക്കുന്നത്. പുതിയ പര്യവേഷണത്തിലൂടെ കേരള തീരത്ത് എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്നാണ് വൃത്തങ്ങൾ നൽകുന്ന  പ്രതീക്ഷ.2009 ആഗസ്റ്റിൽ കൊച്ചി തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ ഒ.എൻ.ജി.സി എണ്ണക്കിണർ കുഴിച്ചിരുന്നെങ്കിലും വിജയിച്ചില്ല. കടലിനടിയിലെ കടുത്ത പാറക്കെട്ടുകളും ഉപ്പിന്റെ ഉയർന്ന അംശവുമാണ് അന്ന് വെല്ലുവിളിയായത്. ഇത്തവണ കൂടുതൽ ആഴത്തിൽ കുഴിക്കാൻ കഴിയുന്ന മികച്ച സാങ്കേതികവിദ്യയുള്ള ഉപകരണങ്ങളുമായാണ് ഒ.എൻ.ജി. സി പര്യവേഷണം നടത്തുന്നത്.ongc,wintage oil service

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are