സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിച്ചു

കൊച്ചി: പാചകവാതക വില സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പം കാരണം പാചക വാതക സിലിണ്ടറുകളുടെ വിതരണം വിതരണക്കാര്‍ നിര്‍ത്തി. കൊച്ചിയിലെ ചില പ്ലാന്റുകളില്‍ സിലിണ്ടറുകളുടെ ബോട്ടിലിങ് അടക്കം നിര്‍ത്തി വെച്ചിരിക്കുകയാണ്.

വില വര്‍ധനയില്‍ മാറ്റമില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വില വര്‍ധന സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. പാചക വാതക വിതരണം നിര്‍ത്തിവെച്ചതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ ലഭിച്ചേക്കില്ലെന്ന ആശങ്കയിലാണ് ജനങ്ങള്‍.

അതേസമയം, ഇപ്പോഴുള്ളത് ആശയവിനിമയപ്രശ്‌നങ്ങള്‍ മാത്രമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിസന്ധി മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച്ചയാണ് പാചക വാതരണക്കമ്പനികള്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 220 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് വില 350 രൂപയും വര്‍ധിപ്പിച്ചിരുന്നു. വിലവര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ഉടനെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഇതു സംബന്ധിച്ച വ്യക്തമായ വിവരം നല്‍കാന്‍ പെട്രോളിയം മന്ത്രാലയത്തിന് ബുധനാഴ്ച്ച കഴിഞ്ഞിരുന്നില്ല.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are