ജീവനക്കാര്‍ക്ക് 10 ശതമാനം ഡി. എ :ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച് പ്രത്യേകമായി പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതലായിരിക്കും മുന്‍കാല പ്രാബല്യം. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നിലവിലെ 53ല്‍ നിന്ന് 63 ശതമാനമായി. അടുത്ത ജനുവരി മാസത്തെ ശമ്പളം മുതല്‍ വര്‍ധന പണമായി നല്‍കും. അതുവരെയുള്ള കുടിശ്ശിക ( 2013 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ) പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കും. അടുത്ത ജനുവരി മുതല്‍ ജൂലൈ വരെ ഓരോ മാസവുമായിരിക്കും ഇത് പി.എഫിലേക്ക് കൈമാറുക. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിന്‍ജന്‍റ് ജവീനക്കാര്‍ക്കും ക്ഷാമബത്ത വര്‍ധന ബാധകമായിരിക്കും. പെന്‍ഷന്‍കാര്‍ക്കും ജനുവരി മുതല്‍ ക്ഷാമബത്ത ലഭ്യമാകും. പെന്‍ഷന്‍ കുടിശ്ശിക ഫെബ്രുവരി, മേയ്, ആഗസ്റ്റ്, നവംബര്‍ എന്നീ മാസങ്ങളിലാണ് നല്‍കുക. പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപാധികളോടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.DA kerala government 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are