ലാൽ ജോസിന്റേയും ദിലീപിന്റെയും വീടുകളിൽ റെയ്ഡ്

നടൻ ദിലീപിന്റെയും ലാൽ ജോസിന്റേയും വീടുകളിൽ റെയ്ഡ് 
Posted on: Saturday, 21 December 2013 

കൊച്ചി: മലയാള സിനിമാ നടന്‍ ദിലീപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സെന്‍ട്രല്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. മുന്‍ വർഷങ്ങളില്‍ സേവന നികുതി അടച്ചതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് റെയ്ഡ്. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലും സിനിമാ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്. 

ലാൽ ജോസിന്റെ സ്ഥാപനമായ എൽ.ജെ പ്രൊഡക്ഷൻസിലാണ് റെയ്ഡ് നടന്നത്. ജോസ് ക്യാമറാമാന്‍ പി.സുകുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. 

സേവന നികുതി അടയ്ക്കാത്തതിന് എൺപതോളം സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്ന് സെൻട്രൽ എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 50 ലക്ഷം രൂപയ്ക്കുമേൽ സേവന നികുതി കുടിശിക വരുത്തുന്നവരെ അറസ്റ്റു ചെയ്യാൻ നിയമമുണ്ട്. 

courtesy and copyright keralakoumudi

raid dileep house,lal jose house raid,excise service tax raid at film stars,film star raid,actor dileep service tax issue

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are