മിനിമം ബസ് ചാര്‍ജ് 7 രൂപയാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കൂട്ടാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധനക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിലവില്‍ ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ആറ് രൂപയാണ്. ഇത് ഏഴ് രൂപയാക്കി ഉയര്‍ത്തുമ്പോള്‍ മറ്റ് സര്‍വ്വീസുകളിലെ നിരക്കും വര്‍ദ്ധിക്കും എന്ന് ഉറപ്പാണ്. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കണം എന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നടത്താനിരുന്നു സമരം ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ മാറ്റിവച്ചിട്ടുണ്ട്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും. കിലോമീറ്റര്‍ നിരക്കുകളിലും മാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്. 2012 നവംബര്‍ 10 നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായിരുന്നത് അന്ന് ആറ് രൂപയാക്കുകയായിരുന്നു. ഇതോടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയും, സൂപ്പര്‍ ഫാസ്റ്റിന് 12 രൂപയും ആക്കിയിരുന്നു. എക്‌സ്പ്രസ് ബസ്സുകള്‍ക്ക് 17ഉം സൂപ്പര്‍ ഡീലക്‌സിന് 25 ഉം വോള്‍വോക്ക് 35 രൂപയും ആണ് നിലവിലെ മിനിമം ചാര്‍ജ്ജ്.

Read more at: http://malayalam.oneindia.in/news/kerala/ramachandran-commission-recommends-bus-chark-hike-116051.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are