വിധിയില്‍ സന്തോഷമെന്ന് സൗമ്യയുടെ അമ്മ, അപ്പീല്‍ പോകുമെന്ന് വക്കീല്‍

കൊച്ചി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. ഇനി ഒരു പെണ്‍കുട്ടിക്കും ഇതുപോലൊരു വിധിയുണ്ടാകരുതെന്നും സൌമ്യയുടെ അമ്മ ഇന്ത്യാവിഷനോട് പറഞ്ഞു. സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെടെട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. സഹയാത്രികരെയും റെയില്‍വേയേയും പ്രതിഭാഗം അഭിഭാഷകനെയും രൂക്ഷമായ വിമര്‍ശിച്ച കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് മധ്യത്തിലാക്കുക, സായുധ ഭടന്മാര്‍ക്ക് സുരക്ഷാ ചുമതല നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഗോവിന്ദച്ചാമി കൊടുംകുറ്റവാളിയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍ പറഞ്ഞു. വധശിക്ഷക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അപ്പീല്‍ പോകുമെന്ന് വെളിപ്പെടുത്തിയത്.  Read more at: http://www.indiavisiontv.com/2013/12/17/288209.html
Copyright © Indiavision Satellite Communications Ltdgovindachami soumya murder govindachami appeal soumya vadam

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are