ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് തൃശൂര്‍ അതിവേഗ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത്.കേസില്‍ സാക്ഷികളില്ലെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

2011 ഫെബ്രുവരി ഒന്നിനാണ് ഏറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്ക് ശേഷം ട്രെയിനില്‍ മടങ്ങുകയായിരുന്ന ഷൊര്‍ണൂര്‍ സ്വദേശിനിയായ സൗമ്യ എന്ന യുവതിയെ ഗോവിന്ദച്ചാമി ആക്രമിച്ചത്.വള്ളത്തോള്‍ നഗറില്‍ ട്രെയില്‍ എത്തിയപ്പോള്‍ വനിതാ കംപാര്‍ട്ട്മെന്റില്‍ അതിക്രമിച്ചുകയറിയ ഗോവിന്ദച്ചാമി സൗമ്യയെ പുറത്തേക്ക് തള്ളിയിടുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായ പരിക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരണമടഞ്ഞത്.soumya govinda chami 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are