ബി.ജെ.പി വേദിയില്‍ കാവിഷാള്‍ പുതച്ച് പി.സി.ജോര്‍ജ്ജ്

PRO
PRO

ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ബിജെപി വേദിയില്‍. സര്‍ദാര്‍ പ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യാനാണ് പി സി ജോര്‍ജ് ബിജെപി വേദിയിലെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ കാവി ഷാള്‍ പുതച്ചാണ് വേദിയിലേക്ക് പ്രവേശിച്ചത്. 

കോട്ടയത്തെ കൂട്ടയോട്ടമാണ് പി സി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തത്. നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പി സി ജോര്‍ജ് വേദിയില്‍ ഉയര്‍ത്തിക്കാട്ടി.

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയാണ് രാജ്യവ്യാപകമായി കൂട്ടയോട്ടത്തിന് ആഹ്വാനം ചെയ്തത്. റണ്‍ ഫോര്‍ യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന കൂട്ടയോട്ടമാണ് പി സി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തത്.

ജോര്‍ജിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം വിഷയം ചര്‍ച്ച ചെയ്യണമെന്നും വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. ചീഫ് വിപ്പ് പിസി ജോര്‍ജ് ബിജെപി വേദിയില്‍ പങ്കെടുത്തത് യുഡി‌എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

മോഡിയെ പുകഴ്ത്തി ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. മറ്റ് രാഷ്ടീയ ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയുടെ സംഘാടകര്‍ ബിജെപി നേതൃത്വമല്ലെന്നും റണ്‍ ഫോര്‍ യൂണിറ്റി എന്ന ട്രസ്റ്റിന്റെ കീഴിലാണ് കൂട്ടയോട്ടം നടക്കുന്നതെന്നും ബിജെപി നേതാവ് എം ഡി രമേശ് പറഞ്ഞു.

pc george latest news,pc george and bjp,bjp and pc george,pc george in bjp function

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are