ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5 ലക്ഷം രൂപ പാരിതോഷികം

ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5 ലക്ഷം രൂപ പാരിതോഷികം

കൊച്ചി: ഇടതു മുന്നണിയുടെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികരിക്കാന്‍ വീട്ടമ്മ കാണിച്ച ധീരതക്കാണ് പാരിതോഷികമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
ഉപരോധത്തിന്‍്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ഇന്നലെയാണ് ഇടതുമുന്നണി നേതാക്കള്‍ക്കു നേരെ സ്ഥലവാസിയായ സന്ധ്യ എന്ന വീട്ടമ്മ പ്രതിഷേധിച്ചത്. സാധാരണക്കാരിയായ വീട്ടമ്മ നടത്തിയ പ്രതിഷേധം അഭിനന്ദനാര്‍ഹമാണ്. വഴിതടയല്‍ സമരങ്ങളും ഹര്‍ത്താലുകളും ഏതു പാര്‍ട്ടി നടത്തിയാലും തടയേണ്ടതാണെന്നും ചിറ്റിലപ്പള്ളി പറഞ്ഞു.


Kochouseph Chittilappilly  chittilappilly

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are