കോഴിക്കോട്ടും മലപ്പുറത്തും നേരിയ ഭൂചലനം

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പലഭാഗങ്ങളിലും ഞായറാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10നും 10.05 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ രണ്ടിനും മൂന്നിനുമിടയിലാണ് തീവ്രത രേഖപ്പെടുത്തിയത്.

കോഴിക്കോട് നഗരത്തിലും അടുത്ത പ്രദേശങ്ങളിലുമാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്. ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, കോട്ടൂളി, മീഞ്ചന്ത, വെസ്റ്റ്ഹില്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് ചലനമുണ്ടായത്. 

പരപ്പനങ്ങാടി സദ്ദാം ബീച്ചിനടുത്ത് കഞ്ഞിക്കോട്ട് ആറു വീടുകള്‍ക്ക് ചെറിയ വിള്ളലുണ്ടായി.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are