ജയിലില്‍നിന്നും ഫേസ്‌ബുക്ക്; തിരുവഞ്ചൂര്‍ ജയിലില്‍ പരിശോധന നടത്തുന്നു

ടിപി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ നിന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പരിശോധന നടത്തുന്നു. 

രാവിലെ 10.15 ഓടെയാണ് മന്ത്രി ജയിലില്‍ എത്തിയത്. ഡിജിപി, ജയില്‍ ഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരും മന്ത്രിക്കൊപ്പം ജയിലില്‍ എത്തിയിട്ടുണ്ട്. 

ഡിസിസി പ്രസിഡന്റ് കെ.സി അബുവും പരിശോധനാ സംഘത്തിനൊപ്പം ജയിലിനുള്ളില്‍ കടന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിനുള്ളില്‍ കടത്തിയിട്ടില്ല.ഇത് വിവാദമായതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് പുറത്തിറങ്ങി.

രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം ജയിലിലെത്തിയത്. ടി പി വധക്കേസിലെ പ്രതികളെ അന്തിമ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് മന്ത്രിയും പരിവാരങ്ങളും ജയിലില്‍ എത്തിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are