സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക

സിനിമിയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്ന രംഗങ്ങള്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാണെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തിനെതിരെ സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. സിനിമകളില്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച എറണാകുളത്ത് ചേരുന്ന സംവിധായകരുടെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുമ്പോള്‍ താരങ്ങള്‍ ഹെല്‍മെറ്റ് വെയ്ക്കുന്നത് നിര്‍ബ്ബന്ധമാണെന്ന് കാണിച്ചുകൊണ്ട് അടുത്ത ദിവസമാണ് ഋഷിരാജ് സിങ് ചലച്ചിത്രസംഘടനകള്‍ക്കും സെന്‍സര്‍ ബോര്‍ഡിനും കത്ത് നല്‍കിയത്. ഇനിയങ്ങോട്ട് ഹെല്‍മെറ്റ് വെയ്ക്കാതെ വാഹനമോടിയ്ക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്.

 

 

FEFKA FEFKA General Secretary helmet compulsory rihi raj ingh transport commissioner rishi raj singh


Read more at: http://malayalam.oneindia.in/news/kerala/fefka-against-helmet-rule-115400.html

Comments   

 
0 #2 MURALI.S.KARUNAGAPPA 2013-12-10 22:53
MY DEAR & RESPECTED FEFKA,

KIND ATTENTION IS INVITED

EACH AND EVERY LAW FOR THE GOODNESS OF OUR PUBLIC. I HOPE CENEMA IS TAKING A GOOD PART OF THEIR LIFE.THE NEW GENARATION IS TOTALY ADICT THE WAY OF CENEMA. SO AS PLEASE NOT PLAY OR NOT SHOW IN THE CENEMA WITHOUT MOTORE VEHICLE ACT OR WITHOUT ANY LAW OF INDIAN CONSTITUTION. IF CREATE A SCENE IN CENEMA BUT IT WILL END THE LAW OF JUDICIARY OR THE EXECUTIVE

THANKING YOU SIR
Quote
 
 
0 #1 MURALI.S.KARUNAGAPPA 2013-12-10 22:48
MY DEAR & RESPECTED FEFKA,

KIND ATTENTION IS INVITED

EACH AND EVERY LAW FOR THE GOODNESS OF OUR PUBLIC. I HOPE CENEMA IS TAKING A GOOD PART OF THEIR LIFE.THE NEW GENARATION IS TOTALY ADICT THE WAY OF CENEMA. SO AS PLEASE NOT PLAY OR NOT SHOW IN THE CENEMA WITHOUT MOTORE VEHICLE ACT OR WITHOUT ANY LAW OF INDIAN CONSTITUTUTION. IF CREATE A SCENE BUT IT WILL END THE LAW OF JUDICIARY OR THE EXICUTIVE

THANKING YOU SIR
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are