സുരക്ഷാവീഴ്ച: ഔദ്യോഗിക വാഹനം എത്തിയില്ല, മുഖ്യമന്ത്രി ടാക്‌സി പിടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച. ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ടാക്‌സി കാറില്‍ യാത്ര ചെയ്തു. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ടാക്‌സി കാര്‍ പിടിച്ച് ഓഫീസിലെത്തിയത്. വിമാനത്താവളത്തിലേക്ക് എസ്‌കോര്‍ട്ട് വാഹനവുംഎത്തിയിരുന്നില്ല.  ഇക്കാര്യത്തില്‍ ആഭ്യന്തര സുരക്ഷ ചുമതലയുള്ള എസ്പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. മുമ്പ് കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായപ്പോഴും മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു.



oommen chandy 

Read more at:http://www.indiavisiontv.com/2013/12/02/282500.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are