ബിജെപി പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടരുന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ അഴീക്കോട് സ്വകാര്യ ബസ്സിനു നേരെയും സിപിഐ(എം) ഓഫീസിനു നേരെയും കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകനും പയ്യന്നൂരില ഫോട്ടോഗ്രാഫറുമായ വിനോദ്കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ സിപിഐ(എം)- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ത്തില്‍ കുത്തേറ്റാണ് വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. സരിന്‍ ശശിയെ പ്രതിചേര്‍ക്കും ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയെ പ്രതി ചേര്‍ക്കും. സരിന്‍ ശശിയടക്കം 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ നടന്ന അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബിജെപി പ്രവര്‍ത്തകരും പയ്യന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകരും തമ്മില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ  കരിവെള്ളൂരില്‍ വെച്ച് ആക്രമണമുണ്ടായതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പിന്നീട് പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച് ഈ വാഹനം തകര്‍ത്തു. തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ പയ്യന്നൂരില്‍ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. വെട്ടേറ്റ വിനോദ് കുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ നാരായണനെ പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂര്‍ സ്വദേശിയായ ലക്ഷ്മണനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.  വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചു. പ്ലീനം പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ നിരാശ മറികടക്കാന്‍ കൊലപാതക രാഷ്ട്രീയം നടപ്പാക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആരോപിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതികരിച്ചു.


kannur harthal kannur bjp harthal bjp cpim harthal

Read more at: http://www.indiavisiontv.com/2013/12/02/282418.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are