കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. എമര്‍ജന്‍സി വിളക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി ഫാമിസ് എന്നയാളെ കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ തൃശ്ശൂര്‍ വാടാനാപള്ളി സ്വദേശി ഫാമിസില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം കസ്‌റഅറംസ് പിടിച്ചെടുത്തത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററികള്‍ അടര്‍ത്തിമാറ്റി സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. എക്‌സ്‌റെ സ്‌കാനറുകള്‍ വഴി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്താനായത്. ഫാമിസിനെ കസ്റ്റംസ് അധികൃതര്‍ ചൊദ്യം ചെയ്ത് വരുകയാണ്.


karipur airport gold smuggling calicut airport famis

Read more at: http://www.indiavisiontv.com/2013/11/26/280387.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are