സരിതയ്ക്ക് സ്ത്രീത്വമുണ്ടോ എന്ന് വിഎസ്

സ്ത്രീത്വത്തെ അപമാനിച്ചന്നാരോപിച്ച് തനിക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞ സരിതയ്ക്ക് സ്ത്രീത്വമുണ്ടോ എന്നാണ് വിഎസിന്റെ ചോദ്യം. ഏതെങ്കിലും തരത്തില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സരിതയെയും കൂട്ടരെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്ന് വിഎസ് പറഞ്ഞു.

തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയ ജഡ്ജി എന്‍വി രാജു, ബിജു രാധാകൃഷ്ണന്റെ വക്കീല്‍ ജേക്കബ് മാത്യു, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ സരിത പരാതി നല്‍കുമെന്ന് പറഞ്ഞതായി അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് അറിയിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are