ഐസ്ക്രീം അട്ടിമറിക്കേസില്‍ സിബിഐയ്ക്കും സര്‍ക്കാരിനും നോട്ടീസ്

ന്യുഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐയ്ക്കും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ചവരുത്തിയെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വ്യക്തമാക്കിയാല്‍ കോടതിക്ക് നാണക്കേടാകുമെന്ന് വി.എസിന്റെ അഭിഭാഷകന്‍ പറഞ്ഞു. മൊഴി മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പണം മുടക്കിയിട്ടുണ്ട്. മൊഴിമാറ്റാന്‍ പണം ലഭിച്ചതായി ഇരകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വി.എസിന്റെ ആവശ്യം.

കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.

അതിനിടെ, കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് നിരസിച്ചു. വിചാരണ കോടതിയും ഹൈക്കോടതിയും ഉചിതമായ നടപടി സ്വീകരിച്ചതാണെന്നും കേസില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് രാധാകൃഷ്ണന്റെ വിലയിരുത്തല്‍.

 

 

ice cream parlour case ice cream case supreme court cbi 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are