തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്

 

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് നടക്കും. 9 മണിമുതല്‍ തേക്കിന്‍കാട് മൈതാനിയിലാണ് പരിപാടി. മുഖ്യമന്ത്രി നേരിട്ട് തീര്‍പ്പ് കല്‍പിയ്‌ക്കേണ്ട 400 അപേക്ഷകളാണ് ആദ്യം പരിഗണിയ്ക്കുക. അതിനുശേഷം നേരിട്ട് വീണ്ടും പരാതി സ്വീകരിയ്ക്കും. 22199 അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത അപേക്ഷകളാണ് പ്രധാനമായും പരിഗണിയ്ക്കുക. എല്‍ഡിഎഫ് പ്രതിഷേധമുള്ളതിനാല്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ നേരത്തെ നല്‍കിയ അപേക്ഷകളില്‍ നിന്നാണ് മുഖ്യമന്ത്രി നേരിട്ടു പരാതി സ്വീകരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട്  തീര്‍പ്പാക്കേണ്ട കേസുകളായിരിക്കും ഈ പട്ടികയില്‍ ഉണ്ടായിരിക്കുക. 400 പേര്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ അവസരമുണ്ടാകുന്നത്. ഇവര്‍ക്ക് പ്രത്യേക കത്ത് അയക്കും. ഇതില്‍ 158 പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകരാണ്. പട്ടയം, വീട്, വികലാംഗര്‍ക്കുള്ള സഹായം തുടങ്ങിയ അപേക്ഷകരായിരിക്കും പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തെത്തുക. ഒരുമണി മുതലാണ് പുതിയ പരാതികള്‍ സ്വീകരിച്ച് തുടങ്ങുക. പരാതിക്കാരെ നാലു വിഭാഗങ്ങളായി തിരിച്ചാണു മറുപടി നല്‍കുക. ബിപിഎല്‍ കാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും. വൈകുന്നേരം ആറിനുശേഷവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കും. വിവിധ വകുപ്പുകളില്‍ നിന്ന് രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ സന്നിഹിതരാകും. പരാതിയുമായെത്തുന്നവര്‍ക്ക് യാത്രാ സൗകര്യവും ഉറപ്പ് വരുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. അതേസമയം നേരത്തെ പരാതി നല്‍കാത്ത രോഗികളെയും ശാരീരിക അവശതയുള്ളവരെയും ആംബുലന്‍സിലും സ്ട്രച്ചറിലും വീല്‍ ചെയിലും ജനസമ്പര്‍ക്ക പരിപാടിയുടെ വേദിക്കടുത്തേക്ക് കൊണ്ടുവരരുതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.janasamparka paripadi 2013 janasamparka paripadi  oommen chandy janasamparka paripadi  thrissur

Read more at: http://www.indiavisiontv.com/2013/11/22/279116.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are