എടിഎമ്മില്‍ യുവതിയെ ആക്രമിച്ചയാള്‍ ആന്ധ്രയിലേക്ക് കടന്നതായി സൂചന

ബാഗ്ലൂര്‍: ബാംഗ്ലൂരില്‍ എടിഎമ്മില്‍ മലയാളി യുവതിയെ ആക്രമിച്ച പ്രതി ആന്ധ്രയിലേക്ക് കടന്നതായി സൂചന. യുവതിയുടെ മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് ഇതു സംബന്ധിച്ചുളള സൂചന പോലീസിന് ലഭിച്ചത്. പ്രതി മൊബൈല്‍ ഫോണ്‍ വിറ്റതാണെന്നാണ് പോലീസ് നിഗമനം. ഫോണ്‍ വാങ്ങിയ ആളെ പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ ബാഗ്ലൂരിലെ ഉള്‍സൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ എടിഎമ്മിനകത്തു നിന്നാണ്   ആയുധധാരി യുവതിയെ ആക്രമിച്ചത്. വലതുവശം തളര്‍ന്ന യുവതി ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ബംഗളൂരുലെ ബിജിഎസ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുപ്പത്തിയെട്ടുകാരിയെ അക്രമി വെട്ടിപ്പരുക്കേല്‍പ്പിക്കുന്ന ദൃശ്യം എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.


bangalore atm attack atm attack Woman attacked at Bangalore ATM bgs hospital bangalore

Read more at: http://www.indiavisiontv.com/2013/11/21/278850.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are