മന്ത്രിവാഹനങ്ങള്‍ക്കും ഋഷിരാജ് സിങ്ങിന്‍െറ 'വേഗപ്പൂട്ട്'

Rishiraj-singതിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും  വേഗനിയന്ത്രണം വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണല്‍ ഋഷിരാജ്‌സിംഗ്. ഈ ആവശ്യം ഉന്നയിച്ച് ഋഷിരാജ്‌സിംഗ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കത്തിന്‍റെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു. മോട്ടോര്‍ വാഹനനിയമത്തിലെ 112ാം വകുപ്പനുസരിച്ച് നിരത്തുകളില്‍ വേഗപരിധി മറികടക്കുന്നതും 119ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്നലുകള്‍ ലംഘിക്കുന്നതും നിയമവിരുദ്ധമാണ്. നഗരപരിധിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റും ഹൈവേകളില്‍ 70 കിലോമീറ്റുമാണ് കാറുകളുടെ വേഗപരിധി. എന്നാല്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ കാറുകള്‍ക്കും അകമ്പടി വാഹനങ്ങള്‍ക്കും ഇതൊന്നും ബാധകമല്ല. യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന ഈ വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെയും അകമ്പടി വാഹനങ്ങളുടെയും വേഗം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിണഷര്‍ നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. സേവനാവകാശ പ്രവര്‍ത്തന്‍ അഡ്വ. രാജേഷ് നെടുമ്പ്രം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇപ്പോഴത്തെ നടപടി. ചെറിയ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഇല്ലാത്തതിനാല്‍ സ്വയം വേഗം നിയന്ത്രിക്കണമെന്ന നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുന്നു. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായും വകുപ്പ് വ്യക്തമാക്കി.


Rishiraj Singh  transport commissioner Rishiraj Singh chief secretary to implement speed governors in the official vehicles of state ministers


Read more at: http://www.indiavisiontv.com/2013/11/20/278616.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are