മണ്ണാര്‍ക്കാട്ട് സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

പാലക്കാട് : മണ്ണാര്‍ക്കാട്ട് സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചസംഭവത്തെത്തുടര്‍ന്ന് താലൂക്കില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണാര്‍ക്കാടിന് സമീപം കല്ലാങ്കുഴിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തില്‍ കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പളളത്ത് വീട്ടില്‍ ഹംസ, നൂറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരന്‍ കുഞ്ഞയ്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മറ്റുള്ളവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. അട്ടപ്പാടിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

- See more at: http://anweshanam.com/index.php/kerala/news/19301#sthash.ulKGoQW6.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are