അമ്മയെ കൊന്നത് അച്ഛന്‍ തന്നെയെന്ന് ബിജുരാധാകൃഷ്ണന്റെ മകന്‍

biju-radhakrishnanകൊല്ലം: ബിജു രാധാകൃഷ്ണനെതിരെ കോടതിയില്‍ മകന്റെ മൊഴി. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസിലാണ് മകന്റെ മൊഴി. അമ്മയെ കൊന്നത് അച്ഛന്‍ തന്നെയാണെന്ന് രശ്മിയുടെയും ബിജുവിന്റെയും 11  വയസ്സുള്ള മകന്‍ കോടതിയില്‍ പറഞ്ഞു. മകന്‍ അച്ഛനെ അയാള്‍ എന്നാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു. രശ്മി കൊല്ലപ്പെട്ട ദിവസം ഉച്ച മുതല്‍ സംഭവിച്ച കാര്യങ്ങള്‍ 11 വയസ്സുകാരന്‍ കോടതിയില്‍ വിശദീകരിച്ചു. കൊല്ലപ്പെട്ട ദിവസം അച്ഛന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മയുടെ മൂക്കില്‍ നിന്ന് രക്തം വന്നു. അമ്മയുടെ വായില്‍ ബ്രൗണ്‍ നിറമുള്ള ദ്രാവകം ഒഴിച്ച് വീണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. കരഞ്ഞ് താന്‍ ഉറങ്ങിപ്പോയെന്നും അടുത്ത ദിവസം അമ്മ കുളിമുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മകന്‍ മൊഴി നല്‍കി. ഭാര്യ രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു ബിജുവിനെതിരെയുള്ള കേസ്. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെയും ചുമത്തിയിട്ടുണ്ട്. കൊല്ലം കുളക്കടയില്‍ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിനു രാത്രിയിലാണു രശ്മി കൊല്ലപ്പെട്ടത്. ഇന്ന് വിചാരണക്കിടെ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.biju radhakrishnan solar panel case reshmi murder case

Read more at: http://www.indiavisiontv.com/2013/11/18/277999.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are