കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ സിപിഎമ്മും അനുകൂലിച്ചിരുന്നു:

oommen-chandy

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി. സിപിഐ(എം) മുന്‍പ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന് അനുകൂലമായാണ് സര്‍വ്വകക്ഷി യോഗത്തിന് പിണറായി വിജയന്‍ കുറിപ്പ് എഴുതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നത്.  പശ്ചിമഘട്ട സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഒക്ടോബര്‍ 18ന് വി എസ് പരസ്യമായി പറഞ്ഞിട്ടുണ്ട്. അത്തരമൊരു ആവശ്യം ഉന്നയിച്ച ഏക രാഷ്ട്രീയ നേതാവാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കൂടി പങ്കെടുത്ത എല്‍ഡിഎഫ് യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്നത്തെ ഹര്‍ത്താല്‍ എന്തിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യാപകമായി തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എല്ലാവരുടെയും അഭിപ്രായം ഉള്‍ക്കൊണ്ട് നടപ്പിലാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസത്തെ ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തിന് 900 കോടിയുടെ നഷ്ടമുണ്ടായി. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെയാണ് ഹര്‍ത്താലുകള്‍ വലയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.kasthoori rangan report gadgil report western ghats western ghats report

Read more at: http://www.indiavisiontv.com/2013/11/18/277975.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are