സാന്റിയാഗോ മാര്‍ട്ടിനു നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കും

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിക്ക് നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ തീരുമാനിച്ചു. മാര്‍ട്ടിന്റെ കമ്പനിക്ക്  അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ച പിഴവാണെന്നാണ് നഗരസഭയുടെ വിശദീകരണം. നാഗാലാന്റ് ലോട്ടറി വല്‍പ്പനയ്ക്കായി ആരോഗ്യ വിഭാഗമാണ് ലൈസന്‍സ് നല്‍കിയത്. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്ത വന്നതോടെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചത്. ലൈസന്‍സ് റദ്ദാക്കുമെന്നറിയിച്ച നഗരസഭാ ചെയര്‍മാന്‍ ബുധനാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. ലൈസന്‍സ് ലഭിച്ച സാഹഹചര്യത്തില്‍  റജിസ്‌ട്രേഷനും മുന്‍കൂര്‍ നികുതി അടയ്ക്കലിനുമായി മാര്‍ട്ടിന്‍ ഹൈക്കോടതിയെയും സമീപിക്കുകകയും ചെയ്തിരുന്നു. പാലക്കാട് നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് നഗരസഭ ലൈസന്‍സ് അനുവദിച്ചത്. നേരത്തെ സിക്കിം- ഭൂട്ടാന്‍ വ്യാജ ലോട്ടറി ടിക്കറ്റ് റെയ്ഡുകള്‍ തുടങ്ങിയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച ലോട്ടറി ഓഫീസ് സ്ഥിതി ചെയ്ത കെട്ടിടത്തില്‍ തന്നെയാണ് പുതിയ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്. സിക്കിം- ഭൂട്ടാന്‍ ലോട്ടറി വില്‍പനയുടെ മറവില്‍ കേരളത്തില്‍ നിന്ന് 5000 കോടി രൂപയിലേറെ മാര്‍ട്ടിന്‍ കൊള്ളയടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ പുറത്താക്കിയത്. വിവിധ സിബിഐ കേസുകളുടെ പേരില്‍ മാര്‍ട്ടിന്‍ ഏറെക്കാലം  ജയിലിലായിരുന്നു.


Santiago Martin Santiago Martin lottery Santiago Martin lottery licence Santiago Martin licence cancelled palakkad municipality


Read more at: http://www.indiavisiontv.com/2013/11/18/277912.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are