നാളത്തെ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

  • Print

കൊച്ചി: നവംബര്‍ 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള, കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, എം.ജി, ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു. 

കാലിക്കറ്റ് സര്‍വകലാശാലയുടെ തീയറി, പ്രാക്ടിക്കല്‍, വൈവാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കും. കാലടി സര്‍വകലാശാല 19ന് നടത്താനിരുന്ന എം.ഫില്‍, പി.എച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷകള്‍ 20ലേക്ക് മാറ്റി. ആരോഗ്യ സര്‍വകലാശാലയുടെ 18ലെ തിയറി പരീക്ഷകളാണ് 19ലേക്ക് മാറ്റിയിട്ടുള്ളത്. പ്രാക്ടിക്കലിന് മാറ്റമില്ല.

അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി എല്‍ഡിഎഫ് കണ്‍വനീര്‍ വൈക്കം വിശ്വന്‍ അറിയിച്ചിട്ടുണ്ട്.university exam changed ldf conveener vaikom viswan