ദേശീയപാത വികസനതര്‍ക്കം: മന്ത്രി ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞുവെച്ചു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കോഴിക്കോട് ജനക്കൂട്ടം തടഞ്ഞുവച്ചു. മലപ്പുറം വെളിയംകോട് സ്വദേശികളായ 180-ഓളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മന്ത്രിയെ കോഴിക്കോട് ലീഗ് ഹൗസില്‍ തടഞ്ഞു വെച്ചത്.


ഞായറാഴ്ച രാവിലെയാണ് സംഭവം. മന്ത്രിയെ ലീഗ് ഹൗസിലേക്ക് കടക്കാന്‍ അനുവദിക്കാതെ ആള്‍ കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്നവരാണ് മന്ത്രിയെ ലീഗ് ഹൗസിലെത്തി തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് സംഘടിച്ചെത്തിയ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് മന്ത്രിക്ക് സുരക്ഷ ഉറപ്പാക്കിയത്.
 
 
vk ibrahim kunju ibrahim kunju minister

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are