കോഴിക്കോട് ജനസന്പര്‍ക്ക പരിപാടി തുടങ്ങി

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 8.45-ന് അദ്ദേഹമെത്തി. 

ജില്ലയില്‍ നിന്ന് ഇതുവരെ 10,065 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാത്ത പരാതികള്‍ക്കുപുറമെ, പുതിയ അപേക്ഷകരില്‍ നിന്ന് മുഖ്യമന്ത്രി പരാതി സ്വീകരിക്കും. 

മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍ , എ.പി. അനില്‍കുമാര്‍ , പി.കെ. അബ്ദുറബ്, എം.പി.മാരായ എം.കെ. രാഘവന്‍ , എം.ഐ. ഷാനവാസ്, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

ഒരേ സമയം എല്ലാ അപേക്ഷകരും എത്തിയാലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് അപേക്ഷകര്‍ ഗ്രൗണ്ടില്‍ എത്തിയാല്‍ മതി. 

ജനസമ്പര്‍ക്ക പരിപാടിക്കായി 6000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയത്janasamparka paripadi janasamparka paripadi calicut janasamparka paripadi kozhikode janasamparka paripadi live janasamparka paripadi online janasamparka paripadi 2013 janasamparka paripadi schedule oommen chandy

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are