പെന്‍ഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തണം: ആര്യാടന്‍ മുഹമ്മദ്

aryadan-muhammedമലപ്പുറം:  പെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അതിന് കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് 58 ആയെങ്കിലും ഉയര്‍ത്തണം. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നും അതിന് തനിക്ക് അധികാരമുണ്ടെന്നും ആര്യാടന്‍ മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ധനമന്ത്രിയുടെ അധികാരത്തില്‍പ്പെട്ടതാണെന്ന് ധനമന്ത്രി കെ എം മാണി കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഇതിന് നേരത്തെ രാഷ്ട്രീയ തീരുമാനം വേണ്ടെന്നും മാണി അന്ന് പറഞ്ഞു. 2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാതെ മീഡിയ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മാണി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതിന് മുമ്പ് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.


aryadan mohammed pp thankachan finance minister udf convener km mani aryadan muhammed pension age retirement age 

Read more at:http://www.indiavisiontv.com/2013/11/15/277001.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are