ജയകൃഷ്ണന്‍ വധം: അന്വേഷണം ഏറ്റെടുക്കാനാകില്ളെന്ന് സി.ബി.ഐ

 യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ളെന്ന് സി.ബി.ഐ അറിയിച്ചു. കേസിന്‍െറ പ്രാധാന്യം പരിഗണിച്ച് അന്വേഷണം ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ വീണ്ടും സി.ബി.ഐയോട് ആവശ്യപ്പെട്ടേക്കും. കേരളാ പൊലീസ് അന്വേഷിച്ച് പ്രതികളെ പിടികൂടുകയും കോടതി ശിക്ഷിക്കുകയും ചെയ്തതും കേസിന്‍െറ കാലപ്പഴക്കവുമാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. 1999 ഡിസംബര്‍ ഒന്നിനാണ് കണ്ണൂരില്‍ അധ്യാപകനായ ജയകൃഷ്ണനെ ക്ളാസ്മുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസും മറ്റ് ഏജന്‍സികളും അന്വേഷിച്ച് പ്രതികളെ പിടികൂടുകയും കോടതി ചില പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ടി.കെ. രജീഷ് ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ പ്രതികളായിരുന്നില്ളെന്ന് വെളിപ്പെടുത്തി. തുടര്‍ന്നാണ് ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ആഗസ്റ്റില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

Jayakrishnan murder case cbi, CBI jayakrishnan murder,BJP leader jayakrishnan murder case latest news

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are