കനത്ത മഴ തുടരുന്നു : തലസ്ഥാനം വെള്ളത്തിനടിയില്‍

mangalam malayalam online newspaperതിരുവനന്തപുരം: ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ തലസ്ഥാനം വെള്ളത്തിനടിയിലായി. റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നതും ഇവിടേയ്‌ക്കെത്തുന്നതുമായ ഏഴ് ട്രെയ്‌നുകള്‍ റദ്ദാക്കി. മഴ ഇപ്പോഴും തുടരുകയാണ്.

വലിയശാലയിലും കൊച്ചുവേളിയിലുമാണു പുലര്‍ച്ചെ നാലുമണിയോടെ മണ്ണിടിച്ചിലുണ്ടായത്. ഇന്നത്തെ വേണാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, നാഗര്‍കോവില്‍ കൊച്ചുവേളി പാസഞ്ചര്‍, കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പല ട്രെയിനുകളും കൊച്ചുവേളിയിലും കഴക്കൂട്ടത്തും യാത്ര അവസാനിപ്പിക്കും.

 

thiruvananthapuram havy rain train service stopped at thiruvananthapuram

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are