ചാള്‍സ് രാജകുമാരനും പത്‌നി കാമിലയും ഇന്ന് കേരളത്തിലെത്തും

 

കൊച്ചി: ബ്രിട്ടനിലെ  ചാള്‍സ് രാജകുമാരനും പത്‌നി കാമില പാര്‍ക്കറും ഇന്ന് കേരളത്തിലെത്തും. ചാര്‍ട്ടര്‍ വിമാനത്തില്‍ ഉച്ചയോടെ എത്തുന്ന ഇരുവരെയുംസ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്നിവരടക്കമുള്ളവരുണ്ടാകും.

 

രണ്ട് ദിവസം കൊച്ചിയില്‍ ചിലവഴിക്കുന്ന ഇരുവരും 14വരെ കേരളത്തിലുണ്ടാകും. ഇന്ന് കേരള ഫോക്‌ലോര്‍ മ്യൂസിയം, തീയറ്റര്‍ എന്നിവ സന്ദര്‍ശിച്ച ശേഷം തിരിക്കുന്ന ഇരുവില്ലിങ്ടണ്‍ ഐലന്റിലെ ഹോട്ടലിലേക്ക് തിരിക്കുന്ന ഇരുവരും നാളെ വാഴച്ചാല്‍ ഫോറസ്റ്റ്റേഞ്ചും അതിരപ്പിള്ളിയും സന്ദര്‍ശിക്കും.

തുടര്‍ന്ന് വാഴച്ചാലിലെ ആനകളുടെ സംരക്ഷണമുള്‍പ്പെടയുള്ള പദ്ധതികള്‍ വിലയിരുത്തും. കാമിലയും സഹോദരന്‍ മാര്‍ക്ക് ഷാന്‍ഡും ആനക്കമ്പക്കാരാണ്.ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി എലിഫന്റ് ഫ ാമിലി എന്ന സംഘടനയും ഷാന്‍ഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാഴാഴ്ച്ച ചാള്‍സ് രാജകുമാരന്റെ പിറന്നാള്‍ കുമരകത്ത് ആഘോഷിക്കുവാനും പദ്ധതിയുണ്ട്. പിറന്നാള്‍ ദിനത്തില്‍ മട്ടാഞ്ചേരി ജൂതപ്പള്ളിയും ഡച്ച് കൊട്ടാരവും സന്ദര്‍ശിക്കുന്ന ഇരുവര്‍ക്കും ഭക്ഷണം ചെയ്യാന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രത്യേക സംഘവും വരും.

ആഘോഷത്തിന് ശേഷം അന്ന് വൈകുന്നേരം ഇരുവരും മടങ്ങും. ചാള്‍സിനും കാമിലക്കും നാല് ദിവസത്തെ സുരക്ഷയ്ക്കായി 700 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇരുവരും സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങള്‍, യാത്ര ചെയ്യുന്ന വഴികള്‍ എന്നിവയിലൂടെയെല്ലാം ഇന്നലെ പോലീസ് വാഹനവ്യൂഹം എക്‌സ്‌കോര്‍ട് നടത്തി. ഇന്റലിജന്‍സ് ബ്യൂറോ, സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സുരക്ഷാച്ചുമതല.

 

 

charles prince charles camilla parker prince charles and camilla reach kerala today elephant family

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are