സ്വര്‍ണക്കടത്ത്: കൂടുതല്‍ ബന്ധങ്ങള്‍ തെളിയുന്നു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ എയര്‍ഹോസ്റ്റസ് ഹിറമോസ പി. സെബാസ്റ്റ്യനേയും റാഹിലയേയും ചോദ്യംചെയ്തതോടെ വന്‍ റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്ന് വ്യക്തമാകുന്നു. ഇവരെ കൂടാതെ സ്വര്‍ണക്കടത്ത് സംഘത്തില്‍ അമ്മയും രണ്ട് മക്കളുമുണ്ടെന്ന് ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്. തലശ്ശേരി സ്വദേശി ജസീലയാണ് സ്വര്‍ണം കടത്തിയവരില്‍ ഒരാളെന്ന് റാഹില മൊഴി നല്‍കി. സ്വര്‍ണം കടത്തുന്നതിന് ഇടനിലക്കാരിയായ ഫര്‍സീനയുടെ അമ്മയാണ് ജസീല. ഇവരുള്‍പ്പടെ നാല് സ്ത്രീകളാണ് സംഘത്തിലുള്ളത്. കേസിലെ മറ്റൊരു പ്രതി ഷബാസിന് കോഴിക്കോട് ജ്വല്ലറിയുണ്ട്. ഷഹബാസിന്റെ മാനേജറായിരുന്നു അറസ്റ്റിലായ റാഹില. 

സ്വര്‍ണക്കടത്ത് കേസിലെ പോലീസിന് തിരയുന്ന അബ്ദുല്‍ ലെയ്ഫിന് കൊടുവള്ളിയില്‍ കണ്ണാശുപത്രിയുണ്ട്. കൊടുവള്ളിയിലെ എം.പി.സി.ഐ ആസ്പത്രി ലെയ്ഫിന്റേതാണെന്നാണ് ഡി.ആര്‍.ഐ പറയുന്നത്. ഇതേ പേരില്‍ തന്നെ ദുബായില്‍ ഇയാള്‍ക്ക് ട്രേഡിങ് കമ്പനിയുമുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഈ റാക്കറ്റ് കള്ളപ്പണം വെളുപ്പിക്കാനായി വന്‍തോതില്‍ പണം സിനിമയില്‍ മുടക്കിയതായും റിപ്പോര്‍ട്ടുണ്ട്. സിനിമാരംഗത്തെ ബന്ധങ്ങളിലേക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ റാഹിലയക്ക് സിനിമാരംഗത്തുള്ളവരുമായി ബന്ധമുണ്ട്. ഇവരെ സിനിമക്കാരുമായി പരിചയപ്പെടുത്തിയത് കേസിലെ മുഖ്യപ്രതികളാണ്. കേസില്‍ പോലീസ് പ്രതിയാക്കിയ തലശ്ശേരി സ്വദേശി നബീലും നേരത്തെ അറസ്റ്റിലായ ഫയാസും സുഹൃത്തുക്കളാണെന്നും വ്യക്തമായിട്ടുണ്ട്. ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡി.ആര്‍.ഐക്ക് കിട്ടിയിട്ടുണ്ട്. 

ഇന്നലെ അറസ്റ്റിലായ ഹിറമോസ പി. സെബാസ്റ്റ്യനും റാഹിലയും ചേര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 11 കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ.) പറഞ്ഞു. രണ്ടുമാസത്തിനിടെ 40 കിലോ സ്വര്‍ണം കടത്തിയെന്നാണ് വിവരം. കോഴിക്കോട് വിമാനത്താവളം വഴി ആറുകിലോ സ്വര്‍ണം കടത്തിയകേസില്‍ ഇവരെ ശനിയാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. മജിസ്‌ട്രേട്ട് ഇരുവരെയും 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വയനാട് പുല്പള്ളി സ്വദേശിയാണ് ഹിറമോസ. കണ്ണൂര്‍ സ്വദേശിയാണ് റാഹില.

കേസില്‍ മൂന്ന് പ്രതികള്‍ക്കൂടിയുണ്ടെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കോഴിക്കോട് സ്വദേശികളായ ഷബാസ്, അബ്ദുള്‍ നായിസ്, തലശ്ശേരി സ്വദേശി നബീല്‍ എന്നിവരാണിവര്‍. ഇവര്‍ ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള ഇന്ത്യന്‍ എംബസി വഴി ഇവര്‍ക്കായി തിരച്ചില്‍ നടത്തുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു.



DRI firamosa p sebastian fayas karipur gold seized at karipur airport rahila nabeel 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are