കോഴിക്കോട് സെക്സ് റാക്കറ്റ്: സെറീന കസ്റ്റഡിയില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പോലും വില്‍പനക്ക് വക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കോഴിക്കോട് കാണുന്നത്. പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘം ഈ കുട്ടികളെ ഉപയോഗിച്ച് കൂടുതല്‍ പേരെ സെക്‌സ് റാക്കറ്റിന്റെ കണ്ണികളാക്കുയാണ്. ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണപ്പെടുത്തിയാണ് പല കുട്ടികളേയും സംഘം ഉപയോഗപ്പെടുത്തുന്നത്. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും മറ്റൊരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമവും ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്.

ജില്ലയിലെ നിരവധി പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളതായാണ് സൂചന. സ്‌കൂളുകളും പാരലല്‍ കോളേജുകളും കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ വടക്കന്‍ മേഖലകളായ പന്തിരിക്കര, കടിയങ്ങാട് എന്നിവിടങ്ങളിലെ ചില യുവാക്കളാണ് സംഘത്തിലെ പ്രധാനികള്‍ ഇവരെ കേന്ദ്രീകരിച്ച് അന്വേഷം തുടങ്ങിയിട്ടുണ്ട്. ജാനകിക്കാട്, കോഴിക്കോട് എന്നിവടങ്ങളിലെത്തിച്ചാണ് പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് പറയുന്നു. ആത്മഹത്യ ചെയ്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഈ രണ്ട് സ്ഥലങ്ങളിലും കൊണ്ടുവന്ന് പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് മൊബല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഇത് സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയ കയ്യില്‍ നിന്ന് പെണ്‍വാണിഭ സംഘം നല്‍കിയതെന്ന് കരുതപ്പെടുന്ന ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫോണില്‍ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പെണ്‍കുട്ടിയെ ഉപയോഗിച്ച മറ്റ് കുട്ടികളേയും ഭീഷണിപ്പെടുത്തി വലയില്‍ വീഴ്ത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരുവണ്ണാമൂഴി പോലീസ് ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാദാപുരം ഡിവൈഎസ്പി പി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

sex racket kozhikode sex racket school girls suicide porn video

Read more at: http://malayalam.oneindia.in/news/kerala/sex-racket-using-school-girls-in-kozhikkode-114550.html


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are