തര്‍ക്കപരിഹാര ചര്‍ച്ചയ്ക്കിടെ അബ്ദുസ്സമദ് സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു

mangalam malayalam online newspaper

മലപ്പുറം : രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ മധ്യസ്‌ഥചര്‍ച്ചയ്‌ക്കെത്തിയ കോട്ടയ്‌ക്കല്‍ എം.എല്‍.എ. അബ്‌ദുസമദ്‌ സമദാനിക്കു കുത്തേറ്റു. സംഭവത്തില്‍ പുളിക്കല്‍ കുഞ്ഞാവ(56)യ്‌ക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.

അബ്‌ദുസമദ്‌ സമദാനി അക്രമിച്ചെന്ന കുഞ്ഞാവയുടെ പരാതിയിലും പോലീസ്‌ അന്വേഷണം തുടങ്ങി. മൂക്കിനു മുറിവേറ്റ എം.എല്‍.എയെ കോട്ടയ്‌ക്കല്‍ മിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന്‌ ഒരു സെന്റീമീറ്റര്‍ നീളമുണ്ട്‌. സമദാനിയുടെ മഹല്ലായ കുറ്റിപ്പുറം ആലിന്‍ചുവട്‌ ജുമാമസ്‌ജിദിലെ ഭാരവാഹിത്വം സംബന്ധിച്ച്‌ അഞ്ചു വര്‍ഷം മുമ്പുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ്‌ കുഞ്ഞാവയുടെ സഹോദരങ്ങളായ പുളിക്കല്‍ അബ്‌ദു, അബൂബക്കര്‍ എന്നിവര്‍ മരിച്ചിരുന്നു. കുടുംബപ്രശ്‌നമായിരുന്നു വഴക്കിനു കാരണം. കാലങ്ങളായി പള്ളിയുടെ പ്രസിഡന്റ്‌ സ്‌ഥാനം വഹിക്കുന്ന പുളിക്കല്‍ കുടുംബത്തെ മാറ്റണമെന്നാവശ്യപ്പെട്ട്‌ മറ്റൊരു കുടുംബമായ അമരയില്‍ തറവാട്‌ രംഗത്തെത്തിയതോടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാണു ഏതാനും സൃഹൃത്തുക്കളുടെ കൂടി നിര്‍ബന്ധത്തിനു വഴങ്ങി താന്‍ എത്തിയതെന്ന്‌ സമദാനി പറഞ്ഞു.

നേരത്തേ കുത്തേറ്റു മരിച്ചവരുടെ സഹോദരനായ കുഞ്ഞാവയുമായിട്ടായിരുന്നു ആദ്യവട്ട ചര്‍ച്ച. തന്റെ സുഹൃത്തുക്കളായ നാലുപേര്‍ കുഞ്ഞാവയുമായി വീട്ടുവരാന്തയില്‍ സംസാരിച്ച്‌ ഇരിക്കുന്നതിനിടെ കുഞ്ഞാവ തന്നെ വീട്ടിനകത്തേക്കു വിളിച്ചു വാതിലിന്റെ കുറ്റിയിട്ട ശേഷം കത്തിയെടുത്തു കുത്തിയെന്നാണ്‌ സമദാനിയുടെ പരാതി. സൗഹാര്‍ദപരമായിരുന്നു ചര്‍ച്ച എന്നും തനിക്കൊപ്പം ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്നും സമദാനി പറഞ്ഞു. പരുക്കേറ്റതിനെ തുടര്‍ന്നു കുഞ്ഞാവയും കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുഞ്ഞാവയുടെ വലതു കൈത്തണ്ടയില്‍ ഏഴു സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവുണ്ടായിരുന്നു. കൈഞരമ്പ്‌ മുറിഞ്ഞിട്ടുണ്ടെന്ന്‌ കുഞ്ഞാവയെ ആദ്യം പരിശോധിച്ച ഡോക്‌ടര്‍ പറഞ്ഞു. സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ കുഞ്ഞാവയെ പിന്നീട്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

 

Abdussamad Samadani Kottakkal mims hospital pulikkal kunjava alin chuvadu juma masjid samadani hospitalisd

- See more at: http://beta.mangalam.com/print-edition/keralam/115534#sthash.Z3UqEUKq.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are