തൃശൂരില്‍ കാറുകള്‍ കൂട്ടിമുട്ടി, നാലുമരണം

തൃശൂര്‍: പേരാമംഗലത്ത് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മനപ്പടി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറം തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സുനീര്‍(27), കെപി ഹുസൈന്‍(60), സയീം(3), ചിറ്റിലപ്പള്ളി സ്വദേശിയായ പ്രസീദ്(17) എന്നിവരാണ് മരിച്ചത്. ഹുസൈന്റെ ഭാര്യ സുഹറ(52), തസ്‌നി(30), ടഫിന്‍(ആറുമാസം) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

Read more at: http://malayalam.oneindia.in/news/kerala/four-persons-were-killed-a-road-accident-at-thrissur-114517.html

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are