മൂലമറ്റം പവര്‍ഹൗസിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചു

moolamattamതൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ സ്വച്ച് യാര്‍ഡില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചു. ഇതേത്തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം തടസ്സപ്പെട്ടു. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെ അഞ്ചാമത് ജനറേറ്ററിന്റെ സര്‍ക്യൂട്ട് ബ്രേക്കറാണ് പൊട്ടിത്തെറിച്ചത്. ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

പിന്നീട് രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.

തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാനാവുമെന്നാണ് പവര്‍ഹൗസ് അധികൃതര്‍ പറയുന്നത്.

 

moolamattom moolamattom power station

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are