സംഘര്‍ഷ സാധ്യത: മുഖ്യമന്ത്രി ഇടുക്കി യാത്ര റദ്ദാക്കി

oommenchandy

 

 

 

 

 

 

 

 

 

തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി യാത്ര റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് സൂചന. മുഖ്യമന്ത്രിയെ തടയാന്‍ 2000 സിപിഐഎം പ്രവര്‍ത്തകരും ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുമെന്ന് ഇന്റെലിജന്‍സ്,പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മൂലമറ്റം അറക്കുളത്ത് എഫ്‌സിഐ ഗോടൗണ്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഇതിന് വേണ്ടി സുരക്ഷാ സജ്ജീകരണം അടക്കം എല്ലാ ഒരുക്കങ്ങളും എഫ്‌സിഐ നടത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തില്ലെന്ന അറിയിപ്പ് വന്നത്.

മൂലമറ്റത്ത് മുഖ്യമന്ത്രിയെ തടയാന്‍ സിപിഐ(എം)ഉം ഒരുങ്ങിയിരുന്നു. ഇടുക്കി ജില്ലാകമ്മിറ്റി സെക്രട്ടറി എം എം മണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരുന്നത്. അണികളെ ഒഴിവാക്കി നേതാക്കന്മാകെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരരീതിയായിരുന്നു മൂലമറ്റത്ത് സിപിഐ(എം) നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച പോലീസ് കായികമേള സമാപനസമ്മേളനത്തിനു പോകവെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്കു പരുക്കേറ്റിരുന്നു. അക്രമത്തിനു പിന്നില്‍ ഇടതുപക്ഷമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 

 

cm attack FCI idukki oommen chandy FCI godown inauguration,moolamattam fci godown mm mani cpi(m)

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are