വൈദ്യുതിലൈന്‍ പൊട്ടിവീണു, ട്രെയിനുകള്‍ വൈകും

കൊച്ചി: വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന്  എറണാകുളം- കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകുമെന്ന് റയില്‍വെ അറിയിച്ചു. ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് സമീപമാണ് വൈദ്യുതിലൈന്‍ പൊട്ടിവീണത്. 

ഇന്നലെ ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷനു സമീപം മനയ്ക്കപ്പാടത്ത് റെയില്‍പ്പാളത്തില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്ന് ഒരുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈകുന്നേരം 5.15ന് കോട്ടയം-എറണാകുളം പാസഞ്ചര്‍ സ്റ്റേഷന്‍ അടുക്കാറായപ്പോഴാണ് വിള്ളലുണ്ടായ വിവരം അറിയുന്നത്. തുടര്‍ന്ന് തീവണ്ടികള്‍ വിവിധ സ്ഥലങ്ങളില്‍ പിടിച്ചിട്ടു. കോട്ടയത്തുനിന്ന് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ വെല്‍ഡിങ് പണികള്‍ നടത്തി വിള്ളലുകള്‍ കൂട്ടിയോജിപ്പിച്ചതിനെത്തുടര്‍ന്നാണ് ഗതാഗതതടസ്സം ഒഴിവായത്.

train time,train delay,ettumanoor train block,train schedule kerala,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are