കണ്ണൂർ ഡി.സി.സി ഓഫീസ് കല്ലെറിഞ്ഞ് തകർത്തു

കണ്ണൂർ: ഡി.സി.സി ഓഫീസായി പ്രവർത്തിക്കുന്ന പാറക്കണ്ടിയിലെ താൽക്കാലിക ഓഫീസ് കെട്ടിടം കല്ലെറിഞ്ഞ് തകർത്തു. അക്രമത്തിൽ ആറ് ജനൽപാളികൾ തകർന്നു. ഇന്നു രാവിലെ ഓഫീസ് തുറക്കാനായി ഓഫീസ് സെക്രട്ടറി എത്തിയപ്പോഴാണ് അക്രമം ശ്രദ്ധയിൽപെട്ടത്. ഇതിനു പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിച്ചു.
സംഭവം നടന്നത് എത് സമയത്തായിരുന്നുവെന്ന് വ്യക്തമല്ല. ബൈക്കിലെത്തിയ സംഘം ഓഫീസിനുനേരെ കല്ലേറിഞ്ഞ് അതേ ബൈക്കിൽ സ്ഥലംവിട്ടതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിനകത്തും പുറത്തും ഗ്ളാസ് ചില്ലുകർ ചിതറിക്കിടക്കയാണ്. 

ഇന്നലെ രാത്രി ഓഫീസിൽ ആരും ഉണ്ടായിരുന്നില്ലത്രേ.  പുതിയ ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി ‌ഡി.സി.സി. താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.


kannur DCC ,dcc kannur dcc office got damaged by cpm

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are