മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: കെഎസ്ടിഎ നേതാവ് ബാലകൃഷ്ണന്‍ അറസ്റ്റില്‍

ommen_kannoor

കണ്ണൂര്‍: കണ്ണൂരില്‍ മുഖമന്ത്രി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഗൗരിവിലാസം യുപി സ്‌കൂളിലെ പ്രധാന അധ്യാപകനാണ് ഇയാള്‍.

സ്‌കൂളില്‍ എത്തിയായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്ന അധ്യാപകരുടെ എണ്ണം നാലായി. ഇന്ന് മറ്റ് അഞ്ച് സിപിഐ(എം) പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ പ്രതിഷേധറാലി

മുഖ്യമന്ത്രിക്കെതിരായ ആക്രമത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെന്നിത്തല ആവര്‍ത്തിച്ചു. മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാലും സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വൈകിട്ട് മൂന്ന് മണിക്ക് സമാപിക്കും.

 

cm attack ramesh chennithala n balakrishnan ksta vice president

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are