കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല -ആര്യാടന്‍

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല  -ആര്യാടന്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ളെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളത്തിനുമായി വായ്പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. വായ്പ ലഭിച്ചില്ളെങ്കില്‍ എല്ലാ പ്രശ്നങ്ങളും അവതാളത്തിലാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അതീവഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബിയെ കമ്പനിവത്കരിക്കും. കെ.എസ്.ഇ.ബി കമ്പനിവത്കരിക്കാനുള്ള തീരുമാനം എല്‍.ഡി.എഫിന്‍്റെ ഭരണകാലത്ത് ഉള്ളതാണ്. ബോര്‍ഡിനെ മുന്നു കമ്പനിയാക്കില്ല. ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുക. കെ.എസ്.ഇ.ബിയെ കമ്പനിവത്കരിച്ചാലും സ്വകാര്യപങ്കാളിത്തം അനുവദിക്കുന്ന പ്രശ്നമില്ളെന്നും ആര്യാടന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ksrtc kseb pvt ltd arayadan muhammed 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are