ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരകത്തിന് നേരെ ആക്രമണം. മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു. പുലര്‍ച്ചെയാണ് സംഭവം.

കൃഷ്ണപിള്ളയുടെ ശില്‍പ്പവും അടിച്ചുതകര്‍ത്തു. രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ആസൂത്രിതമായ നീക്കമാണിതെന്ന് ജില്ലാ നേതൃത്വം ആരോപിച്ചു.alappuzha hartal,hartal at alappuzha muhamma p krishna pillai smarakam p rishna pillai

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are