മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്നു സപ്തതി

സപ്തതി നിറവില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. സോളാര്‍ വിവാദമേല്‍പ്പിച്ച ആഘാതവും പ്രതിപക്ഷ പ്രതിഷേധം നെറ്റിയില്‍ ചാര്‍ത്തിയ ശോണമുദ്രയുമായാണ് ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക് കടക്കുന്നത്. പതിവുപോലെ ആള്‍ക്കുട്ടത്തിലും അവരുടെ പ്രശ്‌നങ്ങളിലും നിറയുന്നതാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷം.

അഞ്ചുപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ സഞ്ചരിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുപതാം പിറന്നാളിലേക്കെത്തുന്നത്. കീറലും തുന്നലും ഏറെ ഉണ്ടായിട്ടുളള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശുഭ്രവസ്ത്രത്തില്‍ പക്ഷേ,ചോരപ്പൊട്ട്‌ വീഴുന്നത് ഇതാദ്യം. എങ്കിലും അപാരമായ സമചിത്തതയോടെ പ്രശ്‌നങ്ങളെ നേരിട്ട് എതിരാളികളെപ്പോലും അമ്പരിപ്പിച്ചു കളയും.

തനിക്കോ കുടുംബാംഗങ്ങള്‍ക്കോ നേരെ വരുന്ന പരിധി വിട്ട ആക്ഷേപങ്ങളില്‍പോലും പ്രകോപിതനാകില്ല. ഗൗരവമായ രാഷ്ട്രീയസമസ്യകള്‍ക്കുത്തരം തേടി മിനക്കെടാനും അദ്ദേഹത്തെ കിട്ടില്ല. അതിനൊന്നും നേരമില്ല എന്നതാണ് ശരി. പക്ഷേ കോമണ്‍സെന്‍സിന്റെ രാജാവാണ്.പലപ്പോഴും രാഷ്ട്രീയം മറന്ന് പ്രായോഗികതയെ വരിക്കുന്നതും അതുകൊണ്ട് തന്നെ. ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അവരുടെ പ്രശ്‌നങ്ങളിലേക്ക് അനുതാപത്തോടെ ആഴ്ന്നിറങ്ങുകയും ചെയ്യുന്നതിലൂടെയും കൈവന്ന ഈ സിദ്ധിയാണ്  ഉമ്മന്‍ചാണ്ടിയെ  രണ്ടാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്.

സപ്തതിയുടെ നിറവിലെത്തുമ്പോഴും ഈ ശീലങ്ങള്‍ക്കൊന്നും മാറ്റമില്ല. നാട്ടിലും വീട്ടിലും ഓഫീസിലും ഒക്കെ വന്നു നിറയുന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ്, പ്രശ്‌നങ്ങളിലിടപെട്ട് പകലന്തിയോളം നില്‍ക്കും. പരിഹാസം ഏറെ ഉണ്ടായിട്ടും ജനസമ്പര്‍ക്കം പോലുളള പരിപാടി തുടരാനുളള പ്രേരണ അതാണ്.

1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെപ്പോലെ, അനിഴമാണ് ഉമ്മന്‍ചാണ്ടിയുടെയും നക്ഷത്രം.ജാതകവശാലുളള കഷ്ടകാലം കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാരായ ജ്യോതിഷ വിശ്വാസികളുടെ അഭിപ്രായം. പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി ഭാര്യ മറിയാമ്മയും കൂട്ടുണ്ട്. പിറന്നാളിലും ആ പ്രര്‍ത്ഥനകളെയുളളു ആഘോഷമായി.കല്ലേറില്‍ പരുക്കേറ്റതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ ഗൃഹനാഥന്‍ വീട്ടിലുണ്ടാകുമെന്നതാണ് കുടുംബാംഗങ്ങളുടെ സന്തോഷം.

 

oommen chandy oommen chandy birthday oommen chandy clbrats 70th birthday oommen chandy birthday celebration oommen chandy date of birth

 
 
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are