പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു

പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: മുഹമ്മയില്‍ കണ്ണറങ്ങാട്ട് സഖാവ് പി. കൃഷ്ണപിള്ള സ്മാരക മന്ദിരം തീവെച്ചു നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയൊണ് സംഭവം.

സ്മാരക മന്ദിരത്തിന്‍്റെ മേല്‍ക്കൂര പകുതിയേറെ കത്തിനശിച്ചു. പി. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അടിച്ചുതകര്‍ത്ത നിലയിലാണ്. തീ കത്തിപ്പടരുന്നതു കണ്ട് എത്തിയ നാട്ടുകാരാണ് തീയണച്ചത്. രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

സഖാവ് പി.കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്.
സംഭവം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആക്രമണമാണ്‍ നടന്നതെന്ന് തോമസ് ഐസക് എം.എല്‍.എ പ്രതികരിച്ചു.

 

p krishna pillai smarakam p krishna pillai  തോമസ് ഐസക് എം.എല്‍.എ  മുഹമ്മ പി. കൃഷ്ണപിള്ള സ്മാരക മന്ദിരം

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are