വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ അനുമതി

തിരുവനന്തപുരം: 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും കമ്പനിവത്കരണം. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഇത് തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. 

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനുവേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നല്‍കും. 

വൈദ്യുതി ചുങ്കമായി അടയ്‌ക്കേണ്ട തുക സര്‍ക്കാരിന് നല്‍കാതെ പെന്‍ഷന്‍ഫണ്ടിലേക്ക് മാറ്റും. ശേഷിക്കുന്ന 4000 കോടിക്ക് കടപ്പത്രമിറക്കും. ഇത് പെന്‍ഷന്‍ ട്രസ്റ്റ് തന്നെ വാങ്ങും. അവര്‍ ഇതിന് പണം നല്‍കേണ്ടതില്ല. പത്തുകൊല്ലമാണ് കടപ്പത്രത്തിന്റെ കാലാവധി. 

കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പണം പലിശയടക്കം ട്രസ്റ്റിനുനല്‍കും. പത്തുവര്‍ഷത്തിനുശേഷം ട്രസ്റ്റിന് പണം കമ്പനിയില്‍ നിന്ന് ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് കടപ്പത്രമിറക്കുന്നത്. നിലവിലുള്ള ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം കണക്കിലെടുത്തുള്ള പെന്‍ഷന്‍ വിഹിതവും കമ്പനി നല്‍കും. 

ബോര്‍ഡ് കമ്പനിയാക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങിയെങ്കിലും പല തവണയായി നീട്ടിവെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം. കമ്പനിയായാല്‍ ബോര്‍ഡിന് സാമൂഹ്യബാധ്യതകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരുമെന്നാണ് കമ്പനിവത്കരണത്തെ എതിര്‍ക്കുന്നവരുടെ വാദം.KSEB KSEB to change as company

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are