കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ സംയുക്ത കര്‍ഷക സമരസമിതി ഹര്‍ത്താല്‍ ആചരിക്കുന്നു. ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലില്‍ നിന്ന് ആവശ്യ സർവ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌.240 രൂപ വില ഉണ്ടായിരുന്ന റബ്ബറിൻറെ വില ഇപ്പോൾ 159 രൂപയായാണ്‌ ഇപ്പോൾ ഇടിഞ്ഞിരിക്കുന്നത്.റബ്ബര്‍ വിലയിടിവിനു പരിഹാരം കാണുക,റബ്ബര്‍ ഇറക്കുമതി നിരോധിക്കുക,ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഹർത്താൽ നടത്തുന്നത്.ഹർത്താലിനെ തുടർന്ന് എം ജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന മിക്ക പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. 

 

 

kottayam hartal rubbr price

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are