സര്‍ക്കാര്‍ ഓഫീസുകളില്‍ ജിമെയിലും യാഹുവും നിരോധിക്കുന്നുyahoo-gmailന്യൂഡല്‍ഹി: ജി-മെയില്‍, യാഹു തുടങ്ങിയ ഇ-മെയില്‍ സര്‍വീസുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നു. അമേരിക്കന്‍ സുരക്ഷാ ഏജന്‍സി രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പശ്ചാത്തലത്തിലാണ് തന്ത്രപ്രധാനമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി.

ഡിസംബറോടെ നിരോധനം പ്രാവര്‍ത്തികമാക്കാനും പകരം സംവിധാനം ഉപയോഗപ്പെടുത്താനുമാണ് നീക്കം. ഇതിനായി പ്രത്യേക ഇ-മെയില്‍ നയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക വിവര കൈമാറ്റവും ഔദ്യോഗിക വെബ് സൈറ്റായ എന്‍ഐസിയുടെ ഇ-മെയില്‍ സര്‍വീസ് വഴി നടത്താനാണ് തീരുമാനം.

സര്‍ക്കാര്‍ ഓഫീസുകളിലെ ഇ മെയില്‍ ഉപയോഗം സംബന്ധിച്ച നയത്തിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഏകദേശ രൂപം നല്‍കി. നയം സംബന്ധിച്ച മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുവരികയാണ് .

നിര്‍ണ്ണായക സര്‍ക്കാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് നടപടി.

 

yahoo gmail yahoomail email

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are