സോളാര്‍ ; ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴി വി.എസിന്‌ നല്‍കാന്‍ കോടതി ഉത്തരവ്‌

 

പത്തനംതിട്ട : സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴി വി.എസ്‌ അച്യുതാനന്ദന്‌ നല്‍കാന്‍ കോടതി ഉത്തരവ്‌ നല്‍കി. മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടക്കമുള്ള മൊഴിപ്പകര്‍പ്പാണ്‌ വി.എസിന്‌ ലഭിക്കുക.

പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടിന്റേതാണ്‌ ഉത്തരവ്‌. ക്രിമിനല്‍ നടപടി നിയമം 164 പ്രകാരം ശ്രീധരന്‍നായര്‍ റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പാണ്‌ വി.എസ്‌ ആവശ്യപ്പെട്ടിരുന്നത്‌.

സോളാര്‍ കേസില്‍ തുടര്‍ നിയമപോരാട്ടത്തിനു വേണ്ടിയാണ്‌ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിപ്പകര്‍പ്പ്‌ വി.എസ്‌ ആവശ്യപ്പെട്ടത്‌. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ്‌ നല്‍കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. അന്വേഷണപ്രക്രിയ പൂര്‍ത്തിയായെന്നും കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്‌.

കഴിഞ്ഞ ദിവസം കേസില്‍ കക്ഷിചേര്‍ന്ന ടെന്നി ജോപ്പന്റെ അഭിഭാഷകനും ഹര്‍ജിയെ എതിര്‍ത്തില്ല. തുടര്‍ന്നാണ്‌ രേഖകള്‍ കൈമാറാന്‍ കോടതി തീരുമാനിച്ചത്‌. ശ്രീധരന്‍നായര്‍ നല്‍കിയ അന്യായം, എഫ്‌ഐആര്‍, സരിതയുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ എന്നിവയുടെ കോപ്പികളും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടിരുന്നു. ഇതും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

സോളാര്‍ കേസുകളില്‍ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതു നീതിനിര്‍വഹണരംഗത്ത്‌ അനിവാര്യതയാണെന്നും അനീതിക്കും അഴിമതിക്കുമെതിരേ പടപൊരുതുന്ന ഒരു വ്യക്തിക്കു മൊഴിയുടെ പകര്‍പ്പ്‌ നല്‍കേണ്ടതു നീതി ശരിയായ ദിശയില്‍ കൊണ്‌ടുപോകാന്‍ ഉതകുമെന്നുമായിരുന്നു വി.എസിനു വേണ്ടി നല്‍കിയ അപേക്ഷയില്‍ അഭിഭാഷകനായ സലിം കാമ്പിശേരി വ്യക്തമാക്കിയിരുന്നത്‌.

 

 

sreedharan nair statement vs achuthanandan tenni joppen സലിം കാമ്പിശേരി  solar case 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are