പിണറായിക്കും കോടിയേരിക്കും മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയില്ല

 
October 28th, 2013
Email this page
 

മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ പിണറായിക്കും കോടിയേരിക്കും അനുമതിയില്ല

Pinarayi

 


തിരുവനന്തപുരം: കണ്ണൂരില്‍ എല്‍.ഡി.എഫ് ഉപരോധത്തിനിടയില്‍ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാന്‍#സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും അനുമതിയില്ല.

 

സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാല്‍ കാണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചത്.

നേരത്തേ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുള്ളത്. കഴിഞ്ഞ ദിവസമാണ് കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്.

എല്‍.ഡി.എഫ് ഉപരോധത്തിനിടെ മുഖ്യമന്ത്രിക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് ഇടതുമുന്നണി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാളെ നടക്കാനിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായ അദ്ദേഹത്തിന് രണ്ടുദിവസത്തെ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

 

pinarayi vijayan oommen chandy kotiyeri balakrishnan vs achuthanandan 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are